മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം 190 മുറികളുള്ള ആഢംബര ഹോട്ടല്‍ സ്വന്തമാക്കി ജോര്‍ജ് നെടിയകാലായില്‍

ചിക്കാഗോ: ചിക്കാഗോയില്‍ നിന്നുള്ള പെട്രോളിയം വിതരണക്കാരനും റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനുമായ ജോര്‍ജ് നെടിയകാലായില്‍ മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ആഢംബര ഹോട്ടല്‍ സ്വന്തമാക്കി. 190 മുറികളുള്ള ഈ ഹോട്ടലിനായി 29 ദശലക്ഷം ഡോളറാണ് അദ്ദേഹം ചിലവാക്കിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സാസില്‍ നിന്ന് 18.6 മില്യണ്‍ ഡോളര്‍ വായ്പയെടുത്താണ് നെടിയകാലായില്‍ ഈവന്‍ ഹോട്ടല്‍ മയാമി വാങ്ങാന്‍ പണം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

മിഡ്വെസ്റ്റിലെ ഗ്യാസ് സ്റ്റേഷന്‍ ഓപ്പറേറ്ററും പെട്രോളിയം വിതരണക്കാരനുമായ ചിക്കാഗോ ആസ്ഥാനമായുള്ള ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയുടെ സിഇഒയാണ് നെടിയകാലായില്‍.

കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച്, 2019 പൂര്‍ത്തിയാക്കിയ ചിക്കാഗോയിലെ 99 മുറികളുള്ള ഹയാത്ത് പ്ലസ് ഹോട്ടലും നെടിയകാലായിന്റെ ഉടമസ്ഥതയിലുണ്ട്.

ചിക്കാഗോ ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി കൂടിയാണ് ഇദ്ദേഹം.

More Stories from this section

family-dental
witywide