ബിജിലി ജോര്‍ജിന്റെ പിതാവ് ജോര്‍ജുകുട്ടി ചാക്കോ അന്തരിച്ചു

ഡാളസ്: കരുനാഗപ്പള്ളി കോഴിക്കോട് വാരണതു പുത്തന്‍പുരയ്ക്കല്‍ റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് ചെയര്‍മാന്‍ ബിജിലി ജോര്‍ജിന്റെ പിതാവാണ്. വര്‍ഷങ്ങളായി അമേരിക്കയിലെ ഡാലസില്‍ സ്ഥിരതാമസമാക്കിയിരുന്ന പരേതന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് അംഗം, കരോള്‍ട്ടണ്‍ സൗത്ത്പ്രയര്‍ ഗ്രൂപ്പ് ലീഡര്‍ കോഴിക്കോട് സെന്റ് തോമസ് പള്ളിയുടെ ഇടവക ട്രസ്റ്റി ഗ്രൂപ്പ് ലീഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സാറാമ്മ ജോര്‍ജ് വൈക്കം വെളിയില്‍ കുടുംബാംഗം
മക്കള്‍: ചാര്‍ലി ജോര്‍ജ്,സ്റ്റാന്‍ലി ജോര്‍ജ് ,ബിജിലി ജോര്‍ജ്( ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ബോര്‍ഡ് ഓഫ് ഡയ റെക്ടര്‍സ് ചെയര്മാന്)
മരുമക്കള്‍: ജെസ്സി ചാര്‍ലി ,സലീന സ്റ്റാന്‍ലി ഡോ: അഞ്ചു ബിജിലി (എല്ലാവരും ഡാളസ്}

സഹോദരങ്ങള്‍: ജോയ് ചാക്കോ (കേരളം), യോഹന്നാന്‍ ചാക്കോ (ജര്‍മ്മനി) അലക്‌സാണ്ടര്‍ ചാക്കോ (യുഎസ്എ), പരേതരായ അമ്മിണി വര്‍ഗീസ്, കുഞ്ഞൂഞ്ഞമ്മ തോമസ്

ഭൗതികശരീരം ജനുവരി 20 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷ 11ന് ആരംഭിക്കും. തുടര്‍ന്നു 12.30ന് കോഴിക്കോട് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു ബിജിലി ജോര്‍ജ്: 214 244 6801 ,214 794 2646

More Stories from this section

family-dental
witywide