പിരിയേണ്ടി വരുമെന്ന ഭയം; മാഹിയിൽ പെണ്‍കുട്ടികള്‍ പുഴയില്‍ ചാടി, രക്ഷിച്ചത് നാട്ടുകാർ

തലശ്ശേരി: മാഹി ബൈപാസിൽ അഴിയൂർ പാത്തിക്കൽ പാലത്തിൽ നിന്നും 2 പെൺകുട്ടികൾ മാഹി പുഴയിൽ ചാടി. പ്രദേശവാസികൾ ഇവരെ രക്ഷിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശികളാണ് പെൺകുട്ടികൾ. 18, 19 വയസ്സാണ് പ്രായം. ഉറ്റ സുഹൃത്തുക്കളായ ഇവർ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണു പുഴയിൽ ചാടിയത്.

ഒരു പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില തരണംചെയ്തു. ആത്മസുഹൃത്തുക്കളായിരുന്നുവെന്നും വേര്‍പിരിയേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നത് ഭയന്നാണ് പുഴയില്‍ ചാടിയതെന്നുമാണ് പെണ്‍കുട്ടികളിലൊരാള്‍ പോലീസിന് മൊഴി നല്‍കിയത്.

പെണ്‍കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ചൊക്ലി-ചോമ്പാല്‍ പോലീസ് സംഭവസ്ഥലത്തെത്തി. വീടുവിട്ട പെണ്‍കുട്ടികള്‍ ഞായറാഴ്ച രാവിലെ സ്‌കൂട്ടറില്‍ മാഹിയിലേക്ക് വരികയായിരുന്നു. ഉച്ചയോടെ മാഹി ബൈപാസ് റോഡില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും.

More Stories from this section

family-dental
witywide