
വന്‍കൂവര്‍ : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വന്‍കൂവറിലെ ഇന്ത്യന്‍ സഭകളുടെ കൂട്ടായ്മയില്‍ നടത്തിവരാറുള്ള കരോള്‍ സന്ധ്യ ഗ്ലോറിയ 2024 നവംബര്‍ 23 ശനിയാഴ്ച നോര്‍ത്ത് ഡെല്‍റ്റ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വാധികം ഭംഗിയായി നടത്തപ്പെട്ടു. വന്‍കുവറില്‍ ആദ്യമായി പണികഴിപ്പിച്ച ഇന്ത്യന്‍ ദേവാലയമായ ‘കാനഡയിലെ പരുമല’ എന്നറിയപ്പെടുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ, മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

കരോള്‍ സന്ധ്യ ഉദ്ഘാടന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. എം.സി കുര്യാക്കോസ് റമ്പാച്ചന്‍ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാദര്‍ ഗീവര്‍ഗീസ് മാത്യു സ്‌നേഹ സന്ദേശം നല്‍കി. മിനിസ്റ്റര്‍ ഓഫ് മൈനിങ് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഹോണറബിള്‍ ജാഗരൂപ് ബ്രാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റി ബേബിച്ചന്‍ മട്ടമേല്‍, സെക്രട്ടറി കുര്യന്‍ വര്‍ക്കി സഭാ മാനേജ്‌മെന്‍ കമ്മിറ്റി അംഗം നൈനാന്‍ മാത്യു, മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി കവിത ജേക്കബ്, ജോയിന്റ് സെക്രട്ടറി റീന ഏലിയാസ്, ട്രഷറര്‍ ശോശാമ്മ സജി എന്നിവര്‍ പങ്കെടുത്തു.

ഗ്ലോറിയ 2024 കണ്‍വീനര്‍മാരായ ആനി എബ്രഹാം, ഷൈനോ സഞ്ജു , ബ്ലസി സാറ എന്നിവരുടെ നേതൃത്വത്തില്‍ വന്‍കൂവറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചര്‍ച്ച് ഗ്രൂപ്പുകളും കൊയര്‍ ഗ്രൂപ്പുകളും മത്സരങ്ങളില്‍ പങ്കെടുത്തു. കുട്ടികളുടെ ഫാന്‍സി ഡ്രസ്സ്, കരോള്‍ സിംഗിംഗ്, ട്രീ ഡെക്കറേഷന്‍, ക്രിബ് ഡെക്കറേഷന്‍ മത്സരങ്ങളും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി, ഡാന്‍സ്, മാര്‍ഗംകളി, എന്നീ പരിപാടികളും അരങ്ങേറി.
മുതിര്‍ന്നവരുടെ കരോള്‍ മത്സരത്തില്‍ സിഎസ്‌ഐ ചര്‍ച്ച് ഒന്നാം സമ്മാനവും, ഏഞ്ചല്‍ വോയ്‌സ് വന്‍കോവര്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി. കുട്ടികളുടെ മത്സരത്തില്‍ , ടീം ഷുഗര്‍ബല്‍സ് ഒന്നാം സ്ഥാനവും മാര്‍ത്തോമ ചര്‍ച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ”അഗാപ്പേ 2024”-ന്റെ ഭാഗമായ റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു.

2024 മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു പിക്ചര്‍ വിത്ത് സാന്താ. സാന്താക്ലോസിനോടൊപ്പം ഫോട്ടോ എടുക്കുവാന്‍ കുട്ടികളുടെ നീണ്ട നിരതന്നെ കാണാമായിരുന്നു. MMVS ഫുഡ് സ്റ്റാളിലെ വിവിധതരത്തിലുള്ള ലഘു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊതിയൂറുന്ന ഒരു കാഴ്ചയായിരുന്നു.

കരോള്‍ സന്ധ്യയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ചര്‍ച്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ ഡിന്നര്‍ ഒരുക്കിയിരുന്നു. 200 ഓളം മത്സരാര്‍ത്ഥികളും ഏകദേശം ആയിരത്തോളംപേരും പങ്കെടുത്ത ഗ്ലോറിയയുടെ വിജയത്തില്‍ സഹായിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി, വരും വര്‍ഷങ്ങളിലും പൂര്‍വാധികം ഭംഗിയായി ഗ്ലോറിയ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.















