
കൊച്ചി: കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തില്‍ റെക്കോഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നതെങ്കിലും ഇക്കാലമത്രയും കണ്ട സ്വര്‍ണവില അല്ല ഇന്നത്തേത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണെങ്കിലും സകല റെക്കോര്‍ഡുകളും തകര്‍ത്ത് സംസ്ഥാനത്ത് സ്വര്‍ണ വില 52,280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,535 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.
ഒരു പവന്‍ സ്വര്‍ണത്തിന് 52,280 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചതെന്നതും ഞെട്ടിക്കുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് 2,920 രൂപയാണ് കൂടിയത്.