ഇങ്ങനെ പായല്ലേ പൊന്നേ…സംസ്ഥാനത്ത് സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായാണ് ഇന്ന് മാത്രം കൂടിയത്. കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി ഗ്രാമിന് 7000 രൂപയും പവന് 56000 രൂപയുമായി സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരുന്നു. പിന്നാലെയാണ് ഇന്നും വിലവര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഗ്രാമിന് 7060 രൂപയും പവന് 56480 രൂപയുമാണ് ഇന്നത്തെ വില. എന്നാല്‍ ഇന്ന് പണിക്കൂലി അടക്കം 61,140 രൂപയ്ക്കു മാത്രമേ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാനാകൂ. അമേരിക്കയില്‍ പലിശ കുറയാനുള്ള സാധ്യത, ഇസ്രയേല്‍ – ഹിസ്ബുല്ല സംഘര്‍ഷം എന്നിവയാണ് റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

More Stories from this section

family-dental
witywide