ഫോണിൽ വാട്ട്സ്ആപ്പും ആമസോണും യൂബറും ഉപയോഗിക്കുന്നുണ്ടോ?; 12 ജനപ്രിയ ആപ്ലേിക്കേഷനുകളുടെ സെറ്റിങ്സ് മാറ്റാൻ ഗൂഗിളിന്റെ നിർദേശം

പാസ്‌വേഡുകൾക്ക് പകരം ഒരു പുതിയ ഹാക്ക്-ബസ്റ്റിംഗ് ബദലിനെ പിന്തുണയ്ക്കുന്ന ആപ്പുകളുടെ ഒരു ലിസ്റ്റ് പുറത്തിറക്കി ഗൂഗിൾ. അവയെ പാസ്‌കീകൾ എന്ന് വിളിക്കുന്നത്. സാധാരണ പാസ്‌വേഡുകൾ നൽകാത്ത ബോണസ് പരിരക്ഷകൾ ഇവ നൽകുന്നു.

ഗൂഗിളും ആപ്പിളും യഥാക്രമം ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിൽ പാസ്കീകൾ ഉപോഗിക്കാൻ ആവശ്യപ്പെടുന്നു. മെച്ചപ്പെട്ട ഓൺലൈൻ സുരക്ഷയാണ് പാസ്കീകൾ പ്രദാനം ചെയ്യുന്നതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. പാസ്‌വേഡുകളിൽ നിന്ന് വ്യത്യസ്തമായി, പാസ്‌കീകൾ ഊഹിക്കാനോ ചോർത്താനോ കഴിയില്ല. മാത്രമല്ല നിങ്ങൾ അവ ഓർത്തിരിക്കേണ്ട കാര്യമില്ല. എല്ലാ ആപ്പുകളും പാസ്‌കീകളെ പിന്തുണയ്‌ക്കുന്നില്ല എന്നതാണ് വലിയ പോരായ്മ.

“പാസ്‌കീകൾ പുറത്തിറക്കിയതു മുതൽ ഞങ്ങളുടെ പങ്കാളികളുടെ ലിസ്റ്റ് വളരുന്നത് കണ്ടു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇത് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നു.”

പാസ്‌കീ-പിന്തുണയ്ക്കുന്ന ആപ്പുകളിൽ ചിലത്

ആമസോൺ
1പാസ്‌വേഡ്
ഡാഷ്‌ലെയ്ൻ
ഡോക്യുസൈൻ
കയാക്ക്
മെകാരി
ഷോപ്പിഫൈ
യാഹൂ! ജപ്പാൻ
eBay
ഊബർ
പേപാൽ
വാട്ട്സ്ആപ്പ്