I/O 2024:ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോണ്‍ഫറൻസ് കാലിഫോർണിയയിൽ ഇന്ന്

ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോണ്‍ഫറൻസ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10.30 ന് സിഇഒ സുന്ദർ പിച്ചൈയുടെ മുഖ്യ പ്രഭാഷണത്തോടെയാണ് ഗൂഗിൾ ഐ/ഒ കോണ്‍ഫറൻസ് ആരംഭിക്കുക. കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്തിനു സമീപം മൌണ്ടൻ വ്യൂ ആംഫി തിയേറ്ററിലാണ് കോൺഫറൻസ് നടക്കുന്നത്.

സുപ്രധാനമായ പല പ്രഖ്യാപനങ്ങളും കോൺഫറൻസിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടെക് വിദഗ്ധരുടെ അഭിപ്രായത്തിൽ,ആഗോള തലത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വലിയ ട്രെന്റായിരിക്കുന്ന സാഹചര്യത്തിൽ എഐ അധിഷ്ടിത പ്രഖ്യാപനങ്ങള്‍ ഗൂഗിൾ നടത്തിയേക്കും.ഒപ്പം ആൻഡ‍്രോയിഡ് 15 ഒഎസും വെയർ ഒഎസ് 5ഉം അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന, എല്ലാ ജനപ്രിയ ഉൽപ്പന്നങ്ങളിലേക്കും ജനറേറ്റീവ് എഐയുടെ സംയോജനം പ്രഖ്യാപിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള AI കാഴ്ചപ്പാടിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. വാർഷിക സോഫ്റ്റ്‌വെയർ കോൺഫറൻസിൽ പുതിയ ആപ്പുകൾ, ഫീച്ചറുകൾ, ഡെവലപ്‌മെൻ്റ് ടൂളുകൾ എന്നിവയും പുറത്തിറക്കും.ഇത് കൂടാതെ മറ്റ് അപ്രതീക്ഷിത പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

Google’s developer conference in California

More Stories from this section

family-dental
witywide