വനിതാ ഐഎഎസ് ഓഫിസർക്ക് അശ്ലീല സന്ദേശമ‌യച്ചു, ക്ലർക്കിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അർധരാത്രിയിൽ അശ്ലീല സന്ദേശമയച്ച ക്ലർക്കിന് സസ്പെൻഷൻ. ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റവന്യു ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി. സന്തോഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മേയ് ആറിന് രാത്രി 11 മുതലാണ് ഇയാൾ ഉദ്യോ​ഗസ്ഥക്ക് നിരന്തരം സന്ദേശമയച്ചത്. ആദ്യം ഫോൺ വിളിക്കുകയായിരുന്നു. വിലക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ സന്ദേശമയക്കാൻ തുടങ്ങി‌യെന്നാണ് പരാതി. രാവിലെ എട്ട് മണിവരെ സന്ദേശം അയക്കുന്നത് തുടർന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്.

പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സന്തോഷിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥയ്ക്ക് അയച്ച സന്ദേശങ്ങൾ ഔദ്യോഗിക പദവിക്ക് നിരക്കുന്നതല്ലെന്നും ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.

government clerk suspended after obscene message send woman ias officer

More Stories from this section

family-dental
witywide