ലൈംഗികാതിക്രമ പരാതി: ബംഗാൾ പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കരുത്; ജീവനക്കാർക്ക് കത്തയച്ച് ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: ലൈംഗികാതിക്രമ പരാതിയിൽ ബംഗാൾ പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കരുതെന്ന് രാജ്ഭവൻ ജീവനക്കാരോട് ഗവർണർ സി വി ആനന്ദബോസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് കത്തയച്ചു. ഗവർണർക്കെതിരായ പരാതി സംസ്ഥാന പൊലീസല്ല അന്വേഷിക്കേണ്ടതെന്നാണ് ആനന്ദബോസ് പറയുന്നത്. ഗവർണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്നും ആനന്ദബോസ് കത്തിൽചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്നാണ് ആനന്ദബോസ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Governor CV Ananda Bose asks Raj Bhavan staff to ignore Kolkata Police prob on molestation complaint