
തിരുവനന്തപുരം: തനിക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം പോകില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷ്ഠാ ദിനമായ 22ന് വലിയ തിരക്കുണ്ടാകും. അതുകൊണ്ട് തന്നെ ആ ദിവസത്തെ സന്ദര്‍ശനം ഒഴിവാക്കണമെന്നുള്ളതിനാല്‍ അന്ന് പോകില്ല. പകരം നാളെ പോകുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
കേരള ഹൗസിലെ സുരക്ഷ വര്‍ധിപ്പിച്ച വിഷയത്തിലും ഗവര്‍ണര്‍ പ്രതികരിച്ചു. അതു സംബന്ധിച്ച വിവരമറിയില്ല എന്നും അതെല്ലാം സുരക്ഷാ ഏജന്‍സികളുടെ കാര്യമാണ്. താന്‍ അത്തരം കാര്യങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാംമന്ദിര്‍ ഉദ്ഘാടനം ചെയ്യും.