
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനയാണ് ചര്‍ച്ച. കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ചായിരിക്കും ചര്‍ച്ച നടക്കുക. അതേസമയം പ്രതിപക്ഷം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വിവരം ലഭിച്ചിട്ടില്ല.












