ഒന്നംഘട്ട തിരഞ്ഞെടുപ്പിൽ മികച്ച പ്രതികരണം; ബിജെപിക്ക് അനുകൂല സൂചനയെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ദേശീയ ശരാശരി 60 ശതമാനം പോളിങ് രേഖപ്പെടുത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ ബിജെപിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ റെക്കോർഡ് സംഖ്യയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) വോട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

“ആദ്യ ഘട്ടം, മികച്ച പ്രതികരണം! ഇന്ന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഇന്നത്തെ വോട്ടിംഗിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ആളുകൾ റെക്കോർഡ് സംഖ്യയിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. വോട്ടിംഗ് വളരെയധികം സമാധാനപരമായി നടന്നുവെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide