കേരളത്തിൻ്റെ കാർഷിക – ഭക്ഷ്യ സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്; ഒർലാണ്ടോയിൽ ഓർമയുടെ ഹരിത – ഭക്ഷ്യ മേളകൾ 23ന്

സോണി കണ്ണോട്ടുതറ

ഒർലാണ്ടോ റീജണൽ മലയാളി അസോസിയേഷന്റെ (ORMA) നേതൃത്വത്തിൽ ഹരിതമേളയും ഫുഡ് ഫെസ്റ്റിവലും  മാർച്ച് 23ന് രാവിലെ പതിനൊന്നു മണിമുതൽ വൈകുന്നേരം നാലുമണി വരെ ഒർലാണ്ടോയിൽ സംഘടിപ്പിക്കുന്നു. 30 വർഷത്തിലേറെയായി ഒർലാണ്ടോയിലെ കലാ സാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്ന ഓർമയുടെ പ്രഥമ സംരഭമാണ് ഈ ഭക്ഷ്യ – ഹരിത മേള. വലിയ ആവേശത്തോടെയാണ് മലയാളി സമൂഹം ഇതിനെ വരവേൽക്കാനൊരുങ്ങുന്നതെന്ന് ഓർമ പ്രസിഡന്റ് സാബു ആന്റിണി അറിയിച്ചു.

ഓർമയുടെ ജോയിൻറ് സെക്രട്ടറി. സന്തോഷ് തോമസിന്റെയും ഒർലാണ്ടോയിലെ പ്ലാൻ്റ് നഴ്സറി ഉടമയും യൂട്യൂബറുമായ ജോർജ് കുര്യൻ്റെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്. .ജോർജ് കുര്യൻന്റെ കാർഷിക നേഴ്സറിയിൽ സംഘടിപ്പിക്കുന്ന മേള മാർച്ച് 23ന് രാവിലെ പതിനൊന്നു മണിമുതൽ വൈകുന്നേരം നാലുമണി വരെ ആയിരിക്കും. ഫ്ളോറിഡയുടെ നാനാഭാഗത്തുനിന്നും വിവിധ കർഷകർ ഇതിൽ പങ്കെടുക്കുകയും അവരുടെ കൃഷിരീതികൾ പങ്കുവയ്ക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്യുമെന്ന് ഓർമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

പരിപാടിയിൽ ആയുർവേദ ഡോക്ടറായ പി കെ കുര്യാക്കോസ് പനക്കൽ മുഖ്യാതിഥിയായിരിക്കും.   ആയുർവേദത്തെ കുറിച്ചും  ഔഷധ ചെടികളെപ്പറ്റിയും അദ്ദേഹം ക്ലാസുകൾ നൽകുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. 

അതോടൊപ്പം, കേരളത്തിൻ്റ രുചി വൈവിധ്യങ്ങളാൽ സമൃദ്ധമായ തനി നാടൻ കേരള പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനുമുള്ള അവസരം നാടൻ തട്ടുകടകളിലൂടെ  ഉണ്ടായിരിക്കും കൂടാതെ ചിക്കൻ ബിരിയാണി, കപ്പബിരിയാണി, കുഴിമന്തി, അപ്പം താറാവുകറി എന്നീ വിഭവങ്ങളും ഉണ്ടായിരിക്കും. ഇരുനൂറിലധികം ആളുകളുടെ സാന്നിദ്ധ്യം ഇതിനോടകം ഉറപ്പിച്ചതായി ഓർമകമ്മിറ്റി അറിയിച്ചു.
ഈ മേളയിൽ സ്വന്തം കാർഷിക  ഉൽപ്പന്നങ്ങൾ  പരിചയപ്പെടുത്തുന്നതിനും വിൽക്കുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക .

ജോർജ്  കുര്യൻ           –  407 718 6535
സന്തോഷ് തോമസ്      –  407 463 6969 

More Stories from this section

family-dental
witywide