
ന്യൂക് : ടെക്‌സസിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളി ഭയാനകമായ തോതില്‍ ഉരുകുന്നതായി റിപ്പോര്‍ട്ട്. മുമ്പ് കണക്കാക്കിയതിനേക്കാള്‍ 20% വേഗത്തിലാണ് മഞ്ഞ്പാളി ഉരുകുന്നത്. ഓരോ മണിക്കൂറിലും 30 മെട്രിക് ടണ്‍ ഐസ് അപ്രത്യക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത് സമുദ്രനിരപ്പ് ഉയരുന്നതിനും ആഗോള താപ വിതരണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. സമീപകാല പഠനത്തില്‍ വെളിപ്പെടുത്തിയ ഭീതിയുളവാക്കുന്ന കണ്ടെത്തലുകള്‍ കാലാവസ്ഥാ വ്യതിയാനത്തിലേക്കുള്ള ചര്‍ച്ചയ്ക്കാണ് വഴിവെക്കുന്നത്.
ഐസ് കഷണങ്ങള്‍ അരികുകളില്‍ നിന്ന് അടര്‍ന്നുപോകുന്നത് ശാസ്ത്രജ്ഞര്‍ക്ക് എല്ലായ്‌പ്പോഴും അറിയാമായിരുന്നു, പക്ഷേ അവയെ അളക്കുന്നത് ബുദ്ധിമുട്ടായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്ന ഉരുകല്‍ പ്രക്രിയയിലെ ആശങ്കകള്‍ക്കാണ് ഈ പഠനം കാരണമാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ നിര്‍ണായക വശം മനസിലാക്കാനും പരിഹരിക്കാനുമുള്ള ഒരു ആഹ്വാനമാണിത്.
‘ഗ്രീന്‍ലാന്‍ഡിലെ മിക്കവാറും എല്ലാ ഹിമാനികളും പിന്‍വാങ്ങുകയാണ്. നിങ്ങള്‍ എവിടെ നോക്കിയാലും ആ കഥ സത്യമാണ്,’ നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗ്ലേഷ്യോളജിസ്റ്റും പഠനത്തിന്റെ പ്രധാന രചയിതാവുമായ ചാഡ് ഗ്രീന്‍ പറഞ്ഞു. ‘ഈ പിന്‍വാങ്ങല്‍ എല്ലായിടത്തും ഒരേസമയം സംഭവിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.