ബൈഡനെ നാമനിർദ്ദേശം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാക്കാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ

വാഷിംഗ്‌ടൺ ഡിസി: പ്രസിഡന്റ് ജോ ബൈഡനെ നാമനിർദ്ദേശം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാക്കാൻ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയെ പ്രേരിപ്പിച്ച് ഹൗസ് ഡമോക്രാറ്റുകൾ ഒപ്പു ശേഖരണം നടത്തുന്നു. ചൊവ്വാഴ്ച വരെ, 19ഓളം ഡെമോക്രാറ്റുകൾ, മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡനെ പ്രേരിപ്പിക്കാൻ പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

പ്രസിഡന്റിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്നതിനായി വെർച്വൽ യോഗം നടത്താനുള്ള പദ്ധതി റദ്ദാക്കാൻ ഡിഎൻസിയോട് കത്തിൽ ആവശ്യപ്പെടുന്നു. ഒപ്പ് ശേഖരിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്ന നിരവധി അംഗങ്ങളിൽ ഒരാളാണ് ഹഫ്മാൻ. നോമിനേഷൻ വേഗത്തിലാക്കാനുള്ള ഈ അസാധാരണമായ ശ്രമത്തിൽ ഹഫ്മാനും മറ്റ് അംഗങ്ങളും വളരെ ഉത്കണ്ഠാകുലരാണ്.

ജൂൺ മാസത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ സംവാദത്തിലെ മോശം പ്രകടനമാണ് ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണം എന്ന ആഹ്വാനങ്ങളിലേക്ക് നയിച്ചത്. പാർട്ടിക്കകത്തു നിന്നും പുറത്തു നിന്നും ഇത്തരം നിർദേശങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജോ ബൈഡൻ.

അതേസമയം റിപ്പബ്ലിക് പാർട്ടി കഴിഞ്ഞദിവസമാണ് ട്രംപിനെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി നാമനിർദേശം ചെയ്തത്.

More Stories from this section

family-dental
witywide