
കൊച്ചി: കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ മൂന്നംഗ സംഘമാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അക്രമികൾ ലോട്ടറി വിൽപ്പനക്കാരനുമായി തർക്കമുണ്ടായിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ മൂന്നംഗ സംഘം ലോഡ്ജിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നത്. 65,000 രൂപ വിലവരുന്ന ഐഫോണും 5,500 രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്. ലോട്ടറിക്കച്ചവടക്കാരന്റെ മുഖത്ത് അടിക്കുകയും ചെയ്തു. ഇയാളുടെ മൂക്കിന് പരിക്കേറ്റു. കൊച്ചിയിൽ സ്പാ നടത്തുന്നവരാണ് പ്രതികളെന്നാണ് വിവരം.
കൊച്ചിയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ ബാറിൽ വെടിവയ്‌പുണ്ടായിരുന്നു. ബാർ ജീവനക്കാർക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. നാലംഗ സംഘമായിരുന്നു കൃത്യം നടത്തിയത്.
Gun attack again in Kochi city











