‘ഗാസവെടിനിര്‍ത്തല്‍’ ചര്‍ച്ചയ്ക്കായി ഹമാസ്, ഇസ്രയേല്‍ പ്രതിനിധികള്‍ ഈജിപ്തില്‍

കെയ്റോ: ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ജനജീവിതം താറുമാറായ ഗാസയില്‍ സമാധാനം തിരിച്ചുപിടിക്കാന്‍ ‘സമഗ്രമായ സന്ധി’ എന്ന ലക്ഷ്യത്തോടെ ഹമാസ്, ഇസ്രായേല്‍, ഖത്തര്‍, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ വെടി നിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിലെ കെയ്റോയിലേക്ക് എത്തി.

ചൊവ്വാഴ്ച ഉച്ചയോടെ കെയ്റോയിലെത്തിയ ഇസ്രായേലി പ്രതിനിധി സംഘത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിലെ അംഗങ്ങളും ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയും ഉള്‍പ്പെടുന്നുവെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളില്‍ ഉറച്ചുനില്‍ക്കാനും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആവശ്യകതകളില്‍ ഉറച്ചുനില്‍ക്കാനും പ്രതിനിധി സംഘത്തോട് താന്‍ നിര്‍ദ്ദേശിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ഹമാസ് തിങ്കളാഴ്ച അംഗീകാരം നല്‍കിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേലിന്റെ അവശ്യ ആവശ്യകതകളില്‍ നിന്ന് മാറ്റമുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈജിപ്ത് വിവിധ കക്ഷികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സമഗ്രമായ ഒരു സന്ധിയിലെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയില്‍ സൈനിക നടപടികളുമായി മുന്നോട്ട് പോകുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ റാഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide