
ഗാസ സിറ്റി: ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡര്‍ റാഫ സലാമ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ തലവന്‍ മുഹമ്മദ് ഡീഫിനെ ലക്ഷ്യമിട്ട് ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് റാഫ സലാമയുടെ മരണം.
ഇസ്രയേല്‍ ലക്ഷ്യം വെച്ച ഡീഫിന്റെ ഏറ്റവും അടുത്ത കൂട്ടാളികളിലൊരാളാണ് സലാമയെന്നും ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയാണെന്നും സൈന്യം പറഞ്ഞു. റാഫ സലാമയുടെ മരണം, ഹമാസിന്റെ സൈനിക ശേഷിയെ കാര്യമായി കുറയ്ക്കുമെന്നും സൈന്യം വ്യക്തമാക്കി. എന്നാല്‍ സലാമയുടെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
















