
ജറുസലേം: ഇസ്രയേലിനെ ഞെട്ടിച്ച ഒക്ടോബർ ഏഴിലെ ഹമാസ് ഭീകര ആക്രമണത്തിന് തിങ്കളാഴ്ച ഒരുവർഷം തികയും. ഇസ്രയേലികളും വിദേശികളുമായി 1200-ഓളം പേരെ അന്ന് ഹമാസ് വധിച്ചു. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. തുടർന്ന് ഇസ്രയേൽ പലസ്തീൻ ആക്രമിച്ചു. അത് ഇപ്പോളും തുടർന്നുകൊണ്ടിരിക്കുകയാണ്. മുക്കാൽ ലക്ഷത്തോളം ആളുകൾ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയ മുഴുവൻ യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.
ഹമാസ് അംഗങ്ങൾ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക്ക് ഹെർസോഗ് നേതൃത്വം നൽകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും.
നൂറുകണക്കിനുപേർക്ക് ജീവൻനഷ്ടമായ നോവ സംഗീതോത്സവം നടന്ന കിബുത്‌സിലും അനുസ്മരണച്ചടങ്ങുണ്ടാകും. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കിബുത്‌സ് ബീരിയിൽ റാലി നടക്കും. നൂറിലേറെപ്പേർ കൊല്ലപ്പെട്ട സ്ഥലമാണിത്. ബന്ദിമോചനമാവശ്യപ്പെട്ട് ടെൽ അവീവിലും പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്.
Hamas October 7 Attack And the war Aftermath Reaches one year mark