കൈവെട്ടു കേസിലെ ഒന്നാം പ്രതി സവാദ് ജീവിച്ചത് ഷാജഹാനായി, 8 വർഷം മുമ്പ് വിവാഹം, മരപ്പണിക്കാരനായി ജീവിതം

പതിമൂന്ന് വർഷം മുമ്പാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തൊടുപുഴ ന്യൂമാൻ കോളജിൽ അധ്യാപകനായിരുന്ന പ്രഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയെടുത്ത് തൊട്ടടുത്ത പറമ്പിലേക്ക് എറിഞ്ഞത്. കോളജിലെ മലയാള ചോദ്യപേപ്പറിലെ ഒരു ചോദ്യം പ്രവാചക നിന്ദയാണ് എന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരത. അദ്ദേഹത്തിന്റെ കൈ വെട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി സവാദ് എന്ന ചെറുപ്പകാരൻ ഇന്നലെ വരെ ഒളിവിലായിരുന്നു. അതും എല്ലാവരുടേയും മൂക്കിനു താഴെ, മാന്യനായ ഒരു മരപ്പണിക്കാരൻ്റെ വേഷത്തിൽ ഭാര്യയും കുട്ടികളുമൊക്കെയായി ജീവിച്ചു വരികയായിരുന്നു. അയാളെ പിടിച്ചു കൊടുക്കുന്നവർക്ക് 10 ലക്ഷം രൂപവരെ പ്രതിഫലം വരെ എൻഐഎ പ്രഖ്യാപിച്ചിരുന്നതാണ്.

സവാദ് കണ്ണൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ മട്ടന്നൂരിനു സമീപം ബേരം എന്ന സ്ഥലത്ത് ഷജഹാൻ എന്ന പേരിലായിരുന്നു താമസിച്ചിരുന്നത്. മട്ടന്നൂർ നഗരസഭയുടെ ഭാഗമായിരുന്നെങ്കിലും ഇയാൾ താമസിച്ചിരുന്നത് ആരും ശ്രദ്ധിക്കാത്ത ഒരിടത്ത്. വീട്ടിലേക്ക് മൺ വഴി മാത്രം. ഒരു കുന്നിന്റെ താഴെ ആളനക്കമില്ലാത്ത ഒരു വീട്ടിൽ. ആ വീട്ടിലേക്ക് ആരും പോകുമായിരുന്നില്ല, ഭാര്യയുടെ ആങ്ങള മാത്രമാണ് ആ വീട്ടിൽ ഇടയ്ക്ക് കയറിപോയിരുന്ന വ്യക്തി

സവാദ് ചില വീടുകളിൽ മാതമാണ് പണിക്ക് പോയിരുന്നത്. അവിടെ എത്തും മുമ്പ് കുറച്ച് അപ്പുറമുള്ള ഇരിട്ടി, വിളക്കോട് എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 8 വർഷം മുമ്പ് ഇയാൾ വിവാഹം കഴിച്ചു. ഭാര്യ വീട് കാസർകോട്. രണ്ടു മക്കളുമുണ്ട്.

ഇയാൾക്ക് ഫോണുണ്ടായിരുന്നു, എന്നാൽ കൂടെ ജോലി ചെയ്തിരുന്ന ആർക്കും ഇയാളുടെ നമ്പർ അറിയില്ലായിരുന്നു. ഇയാൾ നാട്ടുകാരെയോ അയൽക്കാരെയോ വിളിക്കാറില്ല, അവർക്ക് ഇയാളുടെ നമ്പറും അറിയില്ല. എന്നാൽ ഇയാൾക്ക് നിരന്തരം ഫോൺ വന്നിരുന്നു. സ്ഥലത്തെ ഒരു പൊതുപരിപാടിക്കോ ആഘോഷങ്ങൾക്കോ ഇയാളോ കുടുംബമോ പങ്കെടുത്തിരുന്നില്ല. പിടിയിലാകുന്നത് 2 ദിവസം മുമ്പ് രാവിലെ രണ്ടു പേർ ബൈക്കിലെത്തി ഇയാളോട് സംസാരിക്കുന്നത് കണ്ടതായി കൂടെ പണിയെടുക്കുന്നവർ പറയുന്നു.

കുറ്റകൃത്യം നടക്കുമ്പോൾ സവാദിന് 25 വയസ്സായിരുന്നു. അന്ന് അയാൾ എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്നു.

Hand Chopping Case first accused lived in kannur in the disguise as carpenter Shajahan

More Stories from this section

family-dental
witywide