
ടെഹ്റാന്‍: ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രായേലിനുള്ളില്‍ കൂടുതല്‍ ആഴത്തില്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍. ഹിസ്ബുള്ള ഇസ്രയേലിലെ കൂടുതല്‍ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുമെന്നും ആക്രമണത്തില്‍ ഇസ്രയേലിനെ ആഴത്തില്‍ പ്രഹരമേല്‍പ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നുമാണ് ഇറാന്‍ പറയുന്നത്.
വ്യാഴാഴ്ച, ഹിസ്ബുള്ള നേതാവിന്റെയും ഹമാസ് തലവന്റെയും കൊലപാതകത്തിനു പിന്നിലുള്ളവര്‍ നമ്മുടെ അനിവാര്യമായ പ്രതികരണത്തിനായി കാത്തിരിക്കണമെന്നും ഹിസ്ബുള്ള വ്യക്തമാക്കിയപ്പോള്‍ ഹമാസും ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.














