ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പികെ വീരമണി ദാസന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പികെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 15ന് മകര വിളക്ക് ദിവസം രാവിലെ എട്ടിന് ശബരിമല സന്നധാനം ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വീരമണി ദാസന് അവാര്‍ഡ് സമ്മാനിക്കും.

2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വീരമണി രാജു, ആലപ്പി രംഗനാഥ്, ശ്രീകുമാരന്‍ തമ്പി അടക്കമുള്ളവര്‍ നേരത്തെ പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സിഎന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വീരമണി ദാസന് അവാര്‍ഡ്.

More Stories from this section

family-dental
witywide