
ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ജില്ലാ കോടതി ജഡ്ജി ഫ്രാങ്ക് അഗ്വിലാര്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി. ഹാരിസ് കൗണ്ടിയിലെ 228-ാമത് ജില്ലാ കോടതി ജഡ്ജിയായ ഫ്രാങ്ക് അഗ്വിലാര്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമം കാണിച്ചുവെന്നും ദേഹോപദ്രവമേല്‍പ്പിച്ചുമെന്നുമുള്ള പരാതിയിലാണ് അഗ്വിലാര്‍ അറസ്റ്റിലായത്. ടീച്ച്മാന്‍ റോഡിലെ 9600 ബ്ലോക്കിലാണ് അഗ്വിലാര്‍ താമസിക്കുന്നത്.
അതേസമയം കേസില്‍ അറസ്റ്റിലായ അഗ്വിലാര്‍ 1,500 ഡോളര്‍ ബോണ്ടില്‍ ജയില്‍ മോചിതനായതായി റിപ്പോര്‍ട്ടുണ്ട്. അഗ്വിലാറിനെതിരെ ചുമത്തപ്പെട്ട കേസുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2010ല്‍ ഒരു സത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഹാരിസ് കൗണ്ടി ജൂറി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
Harris County district judge arrested on family violence charge in Galveston