ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചു

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകിട്ട് ആറോടെ അവസാനിക്കും. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി.ജെ.പി. ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

2014-ലെ മോദി തരം​ഗത്തിൽ 47 സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലേറുന്നത്. 2019-ലും അധികാരം നിലനിർത്തി. അഗ്‌നിവീർ പദ്ധതി, കർഷക പ്രതിഷേധം, ​ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ ഉയർത്തിക്കാട്ടിയാണ് കോൺ​ഗ്രസ് പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് ക്യാമ്പുകൾ.

വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇരു തിരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ പുറത്തുവരും.

Haryana assembly election voting began

More Stories from this section

family-dental
witywide