ഹരിയാനയിൽ ബിജെപി മുന്നേറ്റം തുടരുന്നു, കോൺഗ്രസ് പിന്നിൽ ; ജമ്മു കശ്മീരിൽ എൻസി – കോൺഗ്രസ് സഖ്യം മുന്നിൽ

ന്യൂഡല്‍ഹി: ഹരിയാനയില്‍ വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ 50 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേടിയ മുന്നേറ്റത്തെ മറികടന്നാണ് ബിജെപിയുടെ തിരിച്ചുവരവ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 35 ആയി ചുരുങ്ങി. ഒരു സീറ്റില്‍ ഐഎന്‍എല്‍ഡിയും 4 സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.

. ആകെയുള്ള 90 സീറ്റുകളിൽ 7 റൌണ്ട് പൂർത്തിയാകുമ്പോൾ 50 സീറ്റുകളിൽ ബിജെപി മുന്നേറുന്നു 35 ഇടത്ത് കോൺഗ്രസാണ് മുന്നിൽ . പകുതിപോലും വോട്ട് എണ്ണിക്കഴിഞ്ഞിട്ടില്ല. രാവിലെ വോട്ടണ്ണൽ തുടങ്ങുമ്പോൾ കോൺഗ്രസ് മുന്നിലായിരുന്നു. പിന്നീട് കോൺഗ്രസ് താഴേക്കു പോയി. ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സംഖ്യം തന്നെയാണ് മുന്നിൽ – 52 സീറ്റ് . ബിജെപിക്ക് 26 സീറ്റിൽ ലീഡുണ്ട്

ഏഴ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത് ഹരിയാനയിൽ കോണ്‍ഗ്രസ് 55 സീറ്റുകള്‍ നേടുമെന്നായിരുന്നു.

അതേസമയം, വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പാര്‍ട്ടി അനുയായികള്‍ നൃത്തം ചെയ്ത് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Haryana Jammu Kashmir Assembly Election Result