തീവ്ര ഇസ്ലാമിക വിദ്വേഷ പ്രസംഗകരെ യുകെയിൽ കയറ്റില്ല; പുതിയ തീരുമാനവുമായി സർക്കാർ

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീവ്ര ഇസ്ലാമിക കാഴ്ചപ്പാടുകളുള്ള വിദ്വേഷ പ്രസംഗകർ ബ്രിട്ടനിൽ പ്രവേശിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീവ്രകാഴ്ച്ചപ്പാടുള്ള ആളുകളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വർദ്ധന ഉണ്ടായെന്നും അത് സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെൻ്റ് ആശങ്കാകുലരാണെന്നും വിദേശത്ത് നിന്നുള്ള അപകടകാരികളായ തീവ്ര നിലപാടുകാരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ‘ദ ഡെയ്‌ലി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ളവരെ പട്ടിക തയാറാക്കിയിട്ടുണ്ട്.
പുതിയ പദ്ധതി പ്രകാരം ഈ പട്ടികയിലുള്ളവർക്ക് യുകെയിലേക്കുള്ള പ്രവേശനം സ്വയമേവ നിരസിക്കപ്പെടും.

കഴിഞ്ഞ ദിവസം ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പ്രസംഗത്തിലും ഇതു സംബന്ധിച്ച സൂചന ഉണ്ടായിരുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും ബഹുവിശ്വാസ മൂല്യങ്ങളും തീവ്രവാദികളുടെ ഭീഷണിയിലാണെന്ന് അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Hate Islamic Preachers To Be Blocked From Entering UK

More Stories from this section

family-dental
witywide