ഹാഥ്‌റസ് ദുരന്തം: ഇരകളില്‍ അയല്‍ സംസ്ഥാനക്കാരും; മിക്കവരേയും തിരിച്ചറിഞ്ഞു, കണ്ണീരു തോരാതെ പ്രിയപ്പെട്ടവര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു മേഖലയില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 130 പേരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു. ശേഷിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സത്സംഗത്തിന് ഭക്തര്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട 130 പേരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണെന്ന്, ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ് തിക്കും തിരക്കും ദുരന്തത്തിന് വഴിമാറിയത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹൃദയ ഭേദകമായിരുന്നു. കണ്ണീര്‍ വാര്‍ത്ത് അലമുറയിടുന്ന ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബസുകളിലും ടെമ്പോകളിലുമായാണ് നിരവധി മൃതദേഹങ്ങള്‍ അവിടേക്ക് കൊണ്ടുവന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide