ഹൃദയാഘാതം: കോട്ടയം സ്വദേശിനി ന്യൂസിലാന്‍ഡില്‍ അന്തരിച്ചു

കോട്ടയം: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയം സ്വദേശിനി ന്യൂസിലാന്‍ഡില്‍ അന്തരിച്ചു. കുമരകം സ്വദേശിനി ജെസ് ലീന ജോര്‍ജ് (അന്ന) ആണ് ന്യൂസിലാന്‍ഡില്‍ മരിച്ചത്. രണ്ടു വര്‍ഷമായി നോര്‍ത്ത് ഐലന്‍ഡിലെ ഹാമില്‍ട്ടണിലായിരുന്നു താമസം.

കുമരകം ചെന്നാത്ത് സ്വദേശി ടിജിനാണ് ഭര്‍ത്താവ്. ജെസ് ലീനയുടെ സഹോദരന്മാരും ന്യൂസിലന്റിലാണ് താമസിക്കുന്നത്. എം എസ് ഡബ്ലിയു ബിരുദധാരിയാണ് ജെസ്ലീന. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.

More Stories from this section

family-dental
witywide