ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് : 100 വിമാനങ്ങള്‍ വൈകി, സ്‌കൂളുകള്‍ ഇന്ന് തുറക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളും ഇടതൂര്‍ന്ന മൂടല്‍മഞ്ഞില്‍ മുങ്ങിക്കിടക്കുകയാണ്. കടുത്ത തണുപ്പിനെ തുടര്‍ന്ന് സമയക്രമം നിയന്ത്രിച്ചിരുന്നെങ്കിലും രണ്ടാഴ്ചത്തെ ശീതകാല അവധിക്ക് ശേഷം ഇന്ന് നഗരത്തില്‍ സ്‌കൂളുകളും തുറക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിറങ്ങിയതിനാല്‍ ആയിരക്കണക്കിന് യാത്രക്കാരാണ് തങ്ങളുടെ വിമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുന്നത്. മൂടല്‍മഞ്ഞുള്ള പ്രഭാതങ്ങളില്‍ കാലതാമസം സാധാരണമായതിനാല്‍ ഫ്‌ലൈറ്റ് വിശദാംശങ്ങളെക്കുറിച്ച് യാത്രക്കാരെ കമ്പനികള്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.

ഇന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 110 ഫ്‌ലൈറ്റുകള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മോശം കാലാവസ്ഥ വിമാനങ്ങളെ ബാധിക്കുമെന്ന് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ പ്രമുഖ എയര്‍ലൈനുകള്‍ പറഞ്ഞു.

സമാനമായ മൂടല്‍മഞ്ഞ് ഇന്നലെയും ഡല്‍ഹിയില്‍ വിമാന, ട്രെയിന്‍ സര്‍വീസുകളെ തടസ്സപ്പെടുത്തിയിരുന്നു, എയര്‍പോര്‍ട്ട് പരിധിയില്‍ കാഴ്ച മറച്ചാണ് മൂടല്‍ മഞ്ഞിറങ്ങിയത്. കുറഞ്ഞ താപനില 7 ഡിഗ്രിയാണ്. 3.9 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതോടെ സീസണിലെ ആദ്യത്തെ തണുത്ത രാത്രി കടന്ന ശീതതരംഗം വെള്ളിയാഴ്ചയായിരുന്നു കടന്നുപോയത്. ശനിയാഴ്ച രാത്രി തണുപ്പ് വര്‍ദ്ധിച്ച് താപനില 3 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.

More Stories from this section

family-dental
witywide