പുതുവത്സര ദിനത്തെ വരവേറ്റ്‌ ഡല്‍ഹിയിലും ഉത്തരേന്ത്യയിലും കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലും പഞ്ചാബിലെ ചില പ്രദേശങ്ങളിലും പുതുവര്‍ഷ ദിനത്തിലും കനത്ത മൂടല്‍മഞ്ഞും തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളില്‍ ജനുവരി ഒന്നിന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബ്, വടക്കന്‍ രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ്, തെക്കന്‍ ഉത്തര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മൂടല്‍മഞ്ഞ് ജനുവരി ഒന്നിന് രാവിലെ 06:15 ന് ഉപഗ്രഹചിത്രത്തില്‍ ദൃശ്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനുവരി 2-4 വരെയും ഹരിയാനയില്‍ ജനുവരി 1-4 വരെയും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജനുവരി 1 വരെയും ചില പ്രദേശങ്ങളില്‍ ശീതദിനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

ജനുവരി ഒന്നിന് രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ രാവിലെ വരെ പഞ്ചാബിലെ വിവിധ പ്രദേശങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. കൂടാതെ, അടുത്ത മൂന്ന് ദിവസത്തേക്കുകൂടി വിവിധ ഇടങ്ങളില്‍ ഇത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൂടാതെ, വടക്കേ ഇന്ത്യയില്‍, ജനുവരി ആദ്യ വാരത്തില്‍ താപനില 9 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള താഴ്ന്ന നിലയിലുള്ള കിഴക്കന്‍ കാറ്റ് കാരണം ജനുവരി 1 മുതല്‍ 3 വരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നേരിയ ഒറ്റപ്പെട്ട മഴ പ്രവചിക്കപ്പെട്ടതായി ഐഎംഡി അറിയിച്ചു.

More Stories from this section

family-dental
witywide