കേരളത്തിൽ മഴ കനക്കുന്നു, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട്, ജാ​ഗ്രത പാലിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കു പുറമേ ആലപ്പുഴ ജില്ലയിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. 21നും ഈ നാലു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്നു മുതൽ 21 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 10 ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു മുതൽ 21 വരെ യെലോ അലർട്ടും പ്രഖ്യാപിച്ചു. 22ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. രാത്രിയോടെ മുന്നറിയിപ്പുകളിൽ മാറ്റം വന്നേക്കാം.

Heavy Rain alert in Kerala for upcomig days