കാലാവസ്ഥ മാറുന്നു, മഴ ഉറപ്പിക്കാം! ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ സാധ്യത; യെല്ലോ അലർട്ട് 2 ജില്ലയിൽ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊടും ചൂടിൽ ഉരുകിയൊലിക്കുന്ന സാഹചര്യത്തിൽ നിന്ന് കേരളത്തിന് മോക്ഷമാകുന്നോ? ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം നോക്കിയാൽ കേരളത്തിന് ആശ്വാസമേകാൻ വേനൽ മഴ കനക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് മുതൽ അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യത ശക്തമാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ ഉറപ്പാണെന്നാണ് പ്രവചനം. ആലപ്പുഴയും തൃശൂരും മാത്രമാണ് മഴ സാധ്യത തീരെയില്ലാത്തത്. നാളെയാകട്ടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിൽ തന്നെ 2 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

08-05-2024: ഇടുക്കി, മലപ്പുറം
11-05-2024: പത്തനംതിട്ട എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Heavy rain chance in kerala May 8 yellow alert in 2 districts official weather alert next 5 days Summer rain latest news