കനത്ത മഴ: അവധി പ്രഖ്യാപിച്ചത് ഈ എട്ടു ജില്ലകള്‍ക്ക്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ അടക്കം പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ രണ്ട് ജില്ലകളിലും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ലെന്ന് പാലക്കാട് കളക്ടര്‍ അറിയിച്ചു. എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും.

വയനാട്ടിലെ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ സിബിഎസ്ഇ, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. തൃശൂര്‍ ജില്ലയില്‍ മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

More Stories from this section

family-dental
witywide