ബ്രസീലില്‍ കനത്ത മഴ: 10 പേര്‍ മരിച്ചു, 21 പേരെ കാണാതായി, 3,400 ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ കനത്ത മഴയില്‍ 10 പേര്‍ മരിച്ചു. 21 പേരെ കാണാതായിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നും കൂടുതല്‍ വഷളാകുമെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാധ്യമായ എല്ലാ സഹായവും ആവശ്യപ്പെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുമായി സംസാരിച്ചതായി സംസ്ഥാന ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് പറഞ്ഞു. മഴയൊടൊപ്പം കൊടുങ്കാറ്റ് ഏറ്റവും വ്യാപകമായ നാശം വിതച്ചു. മാത്രമല്ല, വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇടയില്‍ പാലങ്ങള്‍ തകരുകയും റോഡുകള്‍ തകരുകയും ചെയ്തതിനെത്തുടര്‍ന്ന് നിരവധി പട്ടണങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

114 മുനിസിപ്പാലിറ്റികളെ ബാധിച്ച മഴയുടേയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നദികളുടെ ജലനിരപ്പ് ഉയരുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമായി. 3,400ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അപകടകരമായ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.