
മുംബൈ: മുംബൈയില്‍ കനത്ത മഴ. മഴയെത്തുടര്‍ന്ന് വ്യോമ – റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. 50 ഓളം വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നിരവധി എയര്‍ലൈനുകള്‍ എക്‌സിലൂടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
വ്യാപകമായ വെള്ളക്കെട്ട് ഭീഷണി ഉയര്‍ത്തിയതോടെ ട്രെയിന്‍ സര്‍വീസുകളും താറുമാറായി. ട്രാക്കുകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
#WATCH | Maharashtra: The traffic slows down on Western Express Highway near Vile Parle as heavy rain lashes Mumbai city. pic.twitter.com/aAzQaayTqO
— ANI (@ANI) July 8, 2024
തിങ്കളാഴ്ച പുലര്‍ച്ചെ 1 മുതല്‍ രാവിലെ 7 വരെയുള്ള ആറ് മണിക്കൂറിനുള്ളില്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താനെ, പാല്‍ഘര്‍, കൊങ്കണ്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | Pedestrians and vehicles cross heavily waterlogged streets at King's Circle amid rains in Mumbai
— ANI (@ANI) July 8, 2024
A commuter says, "My car is stuck on the road. There is no point in blaming the government for the rains. The government is doing its job." pic.twitter.com/2v16Osb8NZ
കനത്ത വെള്ളക്കെട്ടുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എക്‌സില്‍ വ്യാപകമായി എത്തിയിട്ടുണ്ട്. ആളുകള്‍ അരയോളം വെള്ളത്തിലൂടെ സഞ്ചരിക്കുന്നതും വെള്ളംകയറിയ വാഹനങ്ങളും കാണാം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കോളേജുകളും അടച്ചു.