ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു

അസർബൈജാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. കാലാവസ്ഥ മോശമായതാണ് പ്രശ്നമായതെന്നാണ് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നും ഇറാൻ വാർത്താ ഏജൻസി വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റിനൊപ്പം വിദേശകാര്യമന്ത്രിയടക്കം ഹെലികോപ്റ്ററിൽ ഒപ്പമുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Helicopter carrying Iran President suffers a hard landing

More Stories from this section

family-dental
witywide