
കേദാര്‍നാഥ് : ആറ് യാത്രക്കാരുമായി കേദാര്‍നാഥില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഹെലികോപ്ടര്‍ വല്ലാതെ വട്ടംകറങ്ങി പറന്നിറങ്ങിയ ദൃശ്യങ്ങള്‍ വൈറലായി. ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ മൂലം ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ അടിയന്തരമായി ഇറക്കേണ്ടി വരികയായിരുന്നു. ഹെലികോപ്റ്ററിന്റെ പിന്‍ഭാഗത്തെ മോട്ടോറില്‍ സാങ്കേതിക തകരാറുണ്ടായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റ് ശ്രമിക്കുകയായിരുന്നു.
യാത്രക്കാരും പൈലറ്റും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കേദാര്‍നാഥ് ഹെലിപാഡില്‍ ഹെലികോപ്ടര്‍ ഇറങ്ങാനിരിക്കെ ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അനിയന്ത്രിതമായി കറങ്ങുകയായിരുന്നു.
പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം ഹെലികോപ്റ്റര്‍ ഹെലിപാഡിന് തൊട്ടുമുമ്പുള്ള തുറസ്സായ സ്ഥലത്ത് ഇറക്കാനാകുകയും ചെയ്തു. ഹെലികോപ്ടറിന്റെ പിന്‍ ഭാഗത്ത് ചെറിയ കേടുപാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. യാത്രക്കാര്‍ക്കും പരിക്കില്ല എന്നത് ആശ്വാസം.









