
മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് പതിനഞ്ച് അംഗ പവർഗ്രൂപ്പാണെന്നും ഇവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ആരൊക്കെയാണ് ഈ പവർ ഗ്രൂപ്പ് എന്ന രീതിയിലുള്ള ചർച്ചകള്‍ ശക്തമായത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നു. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സർക്കാർ ഇടപെട്ട് ഉടനെ കമ്മീഷൻ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇത്രേയുള്ളൂ. കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതൊക്കെയോ നടന്മാരും, സംവിധായകരും, ഏതൊക്കെയോ ഷൂട്ടിങ് ലൊക്കേഷനിൽവച്ച്, എവിടയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ.
മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..
1.ഉരുക്ക് സതീശൻ
2. ടിന്റു മോൻ എന്ന കോടീശ്വരൻ
3. ചിരഞ്ജീവി ഐപിഎസ് 4. ബ്രോക്കർ പ്രേമ ചന്ദ്രൻ
5. പവനായി.
6. കൊപ്ര പ്രഭാകരൻ.
7.അനന്തൻ നമ്പ്യാർ.
8.മുണ്ടക്കൽ ശേഖരൻ.
9.ഹൈദർ മരക്കാർ.
10. കടയാടി ബേബി.
11. കൊളപ്പുള്ളി അപ്പൻ.
12.മോഹൻ തോമസ്.
13.കീരിക്കാടൻ ജോസ്.
14. ജോൺ ഹോനായി
15.കീലേരി അച്ചു














