‘ഇസ്രായേലിന് നേരെ 320 കത്യുഷ റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്ന് ഹിസ്ബുള്ള ; തെക്കന്‍ ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി: അസ്വസ്ഥമായ മിഡില്‍ ഈസ്റ്റിനെ മറ്റൊരു യുദ്ധത്തിന്റെ വക്കിലേക്ക് ചേര്‍ത്തു നിര്‍ത്തി ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം ശക്തം. ഇസ്രായേലിന് നേരെ 320 കത്യുഷ റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. അയണ്‍ ഡോം പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ 11 ഇസ്രായേലി കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഞായറാഴ്ച പറഞ്ഞു. സംഘത്തിന്റെ ആക്രമണം തടയാന്‍ തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേലും അറിയിച്ചു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ ആക്രമണമെന്ന് സൈന്യം പ്രതികരിച്ചു.

ബെയ്റൂട്ടില്‍ തങ്ങളുടെ കമാന്‍ഡര്‍മാരില്‍ ഒരാളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള. ഉന്നത കമാന്‍ഡറായിരുന്ന ഫൗദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം.