പെരിയാറിലെ മത്സ്യക്കുരുതി: ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സത്യവാങ്മൂലം

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുവെന്നാണ് പി സി ബി നിലപാട്. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ രീതിയിലെങ്കിലും നിലനിർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നതാണ്. 2017 ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയത്. എന്നാൽ ഇക്കാര്യം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നാണ് സത്യവാങ്മൂലത്തിൽ വിമർശനം. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ.

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യകർഷകർക്കുണ്ടായത്. വരാപ്പുഴ,​ ചേരാനല്ലൂർ,​ കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്ക് വിഷപ്പുഴ ഒഴുകിയെന്നാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.

High organic load in Periyar led to fish kill

More Stories from this section

family-dental
witywide