“എന്നെ വിശ്വസിച്ചതിന് നന്ദി”: ഡെമോക്രാറ്റിക് കൺവെൻഷനിൽ കമലാ ഹാരിസിനോട് ടിം വാൾസ്; നാമനിർദ്ദേശം സ്വീകരിച്ചു

ചിക്കാഗോ: ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാനുള്ള തൻ്റെ നാമനിർദ്ദേശം ടിം വാൾസ് ഔദ്യോഗികമായി സ്വീകരിച്ചു. ചിക്കാഗോയിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ മൂന്നാം ദിവസമായ ബുധനാഴ്ച അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. മത്സരിക്കാനുള്ള അവസരം ജീവിത്തിൽ കിട്ടിയ ഏറ്റവും വലിയ ആദരമാണെന്ന് ടിം വാൾസ് പറഞ്ഞു.

“യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള നിങ്ങളുടെ നാമനിർദ്ദേശം സ്വീകരിക്കുന്നത് എൻ്റെ ജീവിതത്തിലെ ഏറ്റലവും വലിയ ബഹുമതിയാണ്. മനോഹരമായ, ലളിതമായ ഒരു കാരണത്താലാണ് നാം ഇന്ന് രാത്രി ഇവിടെയുള്ളത്- ആ കാരണം ഈ രാജ്യത്തെ സ്നേഹിക്കുന്നു എന്നതാണ്,” വാൾസ് ചിക്കാഗോയിൽ പറഞ്ഞു.

“എന്നെ വിശ്വസിച്ചതിന് നന്ദി കമലാ ഹാരിസ്. നാല് വർഷത്തെ രാജ്യത്തിനായുള്ള നിങ്ങളുടെ സേവനത്തിന് ജോ ബൈഡന് നന്ദി. എൻ്റെ വിദ്യാർത്ഥികൾ എന്നെ മത്സരിക്കാൻ പ്രേരിപ്പിച്ചു. ഒരു പബ്ലിക് സ്‌കൂൾ ടീച്ചറെ ഒരിക്കലും വിലകുറച്ച് കാണരുത്,” ടിം വാൾസ് പറഞ്ഞു.

വാൾസിനെ കൂടാതെ, മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങിയ പ്രമുഖരും സംസാരിക്കും. ബുധനാഴ്ചത്തെ തീം “നമ്മുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം” എന്നതാണ്.

More Stories from this section

family-dental
witywide