ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി, അർജുന്റെ ആണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും

മംഗളുരു: മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെയടക്കം കാണാതായ ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ​ഗം​ഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതതദേഹം കണ്ടെത്തിയത്.അർജുന്റെ ആണോ എന്നറിയാൻ ഡി എൻ എ പരിശോധന നടത്തും.

ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഒരു ഒഡീഷ സ്വദേശിയെ കാണാതായിരുന്നു. ഒഡീഷ സ്വദേശിയുടേതാണോ ഈ മൃതദേഹം എന്ന് സംശയം ഉണ്ടെന്നാണ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞത്. അർജുന്റെ മൃതദേഹം ആകാൻ സാധ്യത കുറവാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.

More Stories from this section

family-dental
witywide