ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ ക്ഷേത്രം പണിയാൻ തീരുമാനം

ന്യൂയോർക്ക്: അമേരിക്കയിലെ ജോൺ .എഫ്. കെന്നഡി എയർപോർട്ടിൽ വമ്പൻ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനം. ജെഎഫ്കെ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. ജെഎഫ്‌കെ ബോർഡിന്റെ അനുമതിയും ഉടൻ ലഭിച്ചേക്കും. ന്യൂയോർക്ക് ഇസ്‌കോൺ, സേവാ ഇൻ്റർനാഷണൽ ഉൾപ്പെടെ നൂറിലധികം സംഘടനകൾ ഇതിനായി ഓൺലൈൻ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്.

ജെഎഫ്‌കെ എയർപോർട്ടിൽ ഇതിനോടകം കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ്, മുസ്ലീം, ജൂത മതങ്ങളുടെ ആരാധനാലയങ്ങളുണ്ട്. ഹിന്ദു ക്ഷേത്രം പണിയണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നു. എയർപോർട്ടിലെ ആയിരത്തോളം വരുന്ന ഹിന്ദു ജീവനക്കാരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ചത്. അതിനുശേഷം 5 വർഷത്തിനുള്ളിൽ വിവിധ സംഘടനകൾ ഈ ആവശ്യവുമായി കാമ്പയിൻ തുടങ്ങി.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ എന്നിവയുൾപ്പെടെ അമേരിക്കയിലെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ആളുകൾ ക്ഷേത്രനിർമാണത്തിനായി ഒപ്പ് കാമ്പയിനും ആരംഭിച്ചു. ഒന്നര വർഷത്തിനകം ക്ഷേത്രം സജ്ജമാകും. ജെഎഫ്കെ വിമാനത്താവളത്തിന്റെ ഇൻ്റർനാഷണൽ ടെർമിനലിൽ നിലവിലുള്ള സ്ഥലത്താകും ക്ഷേത്രം നിർമിക്കുക . ക്ഷേത്രത്തിന്റെ നിർമ്മാണം മുതൽ അതിന്റെ ദൈനംദിന നടത്തിപ്പ് വരെ, ഇസ്‌കോൺ ഇൻ്റർനാഷണലിലെയും വിമാനത്താവളത്തിലെയും ജീവനക്കാർക്കാണ്.

More Stories from this section

family-dental
witywide