
തിരുവനന്തപുരം: ഹോളി ആഘോഷത്തിനിടെ തുടങ്ങിയ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ വൻ സംഘർഷം. ചെറിയ രീതിയിൽ തുടങ്ങിയ തർക്കം പിന്നീട് തല്ലും കൂട്ടത്തല്ലും ചേരി തിരിഞ്ഞ് തമ്മിലടിച്ചുള്ള വൻ സംഘർഷത്തിലേക്കുമാണ് എത്തിയത്. ഒടുവിൽ പൊലീസെത്തി ലാത്തിവീശിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്.
കോളേജിനകത്ത് തുടങ്ങിയ തർക്കം രാത്രിയിൽ ഹോസ്റ്റലിലേക്കും പടരുകയായിരുന്നു. മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ക്യാമ്പസിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളെ അവരുടെ താമസസ്ഥലങ്ങളിലടക്കം കയറി മർദ്ദിച്ചതോടെ വലിയ സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘർഷാവസ്ഥക്ക് പരിഹാരം കണ്ടത്. വിദ്യാർഥികളുടെ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പരിശോധിച്ച ശേഷമാകും തുടർ നടപടി സ്വീകരിക്കുകയെന്നും ശ്രീകാര്യം പൊലീസ് വ്യക്തമാക്കി.
Holi celebration huge conflict between students at TVM Srikariyam Engineering College