
തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെക്കൂടി ചേർത്തു. ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയിലെ മകളെയാണ് പുതുതായി പ്രതി ചേര്‍ത്തത്. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ആസിയ ഉനൈസയെ ആണ് കേസിൽ പൊലീസ് പുതുതായി പ്രതി ചേർത്തത്. ഷമീറ മരിക്കുന്ന സമയം ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നു. ഇതാണ് പൊലീസ് കേസെടുക്കാൻ കാരണം. ഷമീറ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇതോടെ നാല് പേരായി പ്രതികൾ. ഭർത്താവ് നയാസ്, അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ, ആദ്യ ഭാര്യ റെജിന എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാൻഡിലാണ്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. നേമം പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.
Home birth case against nayas first wife daughter aasiya















