
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ, എഡിജിപി എംആര്‍ അജിത് കുമാറിന് അവധി അനുവദിച്ച് ആഭ്യന്തര വകുപ്പ്. വിവാദങ്ങൾക്ക് മുന്നേ അജിത് കുമാർ നൽകിയ അപേക്ഷയാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ അംഗീകരിച്ചത്. സ്വകാര്യ ആവശ്യത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് അവധി.
അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി ആണ് ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി അജിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം സംബന്ധിച്ച് ഉത്തരവിറക്കിയത്.















