കുടിയേറ്റ നിയമം നടപ്പാക്കുന്നതിൽ പരാജയമെന്ന്; ആഭ്യന്തര സുരക്ഷ സെക്രട്ടറിയെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

അനധികൃത കുടിയേറ്റക്കാർക്ക് എതിരെയുള്ള നിയമം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ആഭ്യന്തര സുരക്ഷ സെക്രട്ടറി അലജാൻഡ്രോ മയോർക്കസിനെ ചൊവ്വാഴ്ച രാത്രി ഹൗസ് ഓഫ് റെപ്രൻ്റേറ്റിവ്സ് ഇംപീച്ച് ചെയ്തു. റിപ്പബ്ളിക്കന്മാർക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഇമിഗ്രേഷൻ മേധാവിയെ ഇംപീച്ച് ചെയ്തത്. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളിലൊന്നാണ് അതിർത്തിയിലെ അനധികൃത കുടിയേറ്റം. റിപ്പബ്ളിക്കൻ പാർട്ടിയും അവരുടെ സ്ഥാനാർഥിയായി ഏതാണ്ട് ഉറപ്പിച്ച ഡോണാൾഡ് ട്രംപും കുടിയേറ്റത്തിന് അങ്ങേയറ്റം എതിരാണ്. അധികാരത്തിലെത്തി ആദ്യ ദിനം തന്നെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

മയോർക്കൻസിനെ പുറത്താക്കാൻ ഫെബ്രുവരി 7ന് നടന്ന റിപ്പബ്ലിക്കൻ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി 213 ന് എതിരെ 214 വോട്ടോടെ ജിഒപി അംഗങ്ങൾ ലക്ഷ്യം നേടി.

മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ കുതിച്ചുചാട്ടത്തിന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർക്കസാണ് കാരണമെന്നാണ് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഏകദേശം 150 വർഷത്തിനിടെ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ കാബിനറ്റ് സെക്രട്ടറിയാണ് അലജാൻഡ്രോ മയോർക്കസ്.

ഇമിഗ്രേഷൻ നിയമം നടപ്പിലാക്കുന്നതിന് മനപൂർവമായ അനാസ്ഥ കാണിച്ചു എന്ന് ആരോപിച്ചായിരുന്നു ഇംപീച്ച്മെന്റ് നടപടി.

ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം ഒരു പ്രസ്താവനയിൽ സ്പീക്കർ മൈക്ക് ജോൺസൺ “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശമായ അതിർത്തി ദുരന്തത്തിന് ഇന്ധനം നൽകിയ വ്യക്തി .എന്നാണ് മയോർക്കസിനെ വിശേഷിപ്പിച്ചത്. എന്നാൽ എല്ലാ ആരോപണങ്ങളും മയോർക്കൻസ് നിഷേധിച്ചിട്ടുണ്ട്.

 Homeland Security Secretary Alejandro Mayorkas Impeached Over Border Crisis

More Stories from this section

family-dental
witywide