ഫൊക്കാന: നാഷണൽ  കമ്മിറ്റി യൂത്ത്‌ പ്രതിനിധിയായി ഹണി ജോസഫ് മൽസരരംഗത്ത്

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്  : സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ഹണി ജോസഫ് മത്സരിക്കുന്നു.  

ഫൊക്കാന  ഫ്ലോറിഡ കൺവെൻഷനിൽ മലയാളീ മങ്ക മത്സരത്തിൽ വിജയിച്ച ഹണി ജോസഫ്  നയാഗ്ര മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ്. അസോസിയേഷന്റെ  കല സംകാരിക രംഗത്ത് സജീവമാണ്.

 നര്‍ത്തകി,   കൊറിയോഗ്രാഫർ, ഗായിക , പ്രസംഗക,  അവതാരക, സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി പുരസ്കരങ്ങളും വാരികൂട്ടിയിട്ടുണ്ട്.
.
ഫാർമസിയിൽ Dr. MGR മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും  ഡിഗ്രിയും കാനഡയിൽ കെമിക്കൽ ലബോറട്ടറി അനാലിസിസിൽ  ഉപരിപഠനവും ചെയ്യുന്ന  ഹണി ജോസഫ് ജനിച്ചത് പാലായിൽ ആണെങ്കിലും വളർന്നത് സുൽത്താൻ ബത്തേരിയിൽ ആണ്.

അമേരിക്കൻ-കാനഡ  പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ഹണി ജോസഫ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.

ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മൽസരിക്കുന്നത്.  കാനഡയിൽ   നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ഹണി ജോസഫിന്റെ മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ ,    മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ് ,ജെയിൻ തെരേസ,ജെർമി തോമസ്  റീജണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി  സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ    എന്നിവർ ഹണി ജോസഫിന്   വിജയാശംസകൾ നേർന്നു

Honey Joseph Contests for FOKANA National Committee As Youth Representative

More Stories from this section

family-dental
witywide