
ഒക്ലഹോമാ: ഒക്ലഹോമയുടെ ചരിത്രം മാറ്റാന്‍ സഹായിച്ച ഒരു ഏഷ്യക്കാരന്‍ എന്ന നിലയില്‍ ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമാ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ആദരിക്കുന്നു. ചൊവ്വാഴ്ച ഒക്ലഹോമാ ഹിസ്റ്ററി സെന്ററില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഡോ. മുരളീകൃഷ്ണയെ നാമനിര്‍ദേശം ചെയ്തതില്‍ അഭിമാനിക്കുന്നതായി ഒക്ലഹോമയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എയ്ഞ്ചലാ ഉമ്മന്‍ – 469 999 4169